Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RRT Team

Ernakulam

ആ​ർ​ആ​ർ​ടി സം​ഘ​ത്തി​നുനേ​രെ തി​രി​ഞ്ഞ് കാ​ട്ടാ​ന

കാ​ല​ടി: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​കോ​പ​ന​ത്തെ തു​ട​ർ​ന്ന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. പ​ട്രോ​ളിം​ഗി​നെ​ത്തി​യ ആ​ർ​ആ​ർ​ടി സം​ഘം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴാ​റ്റു​മു​ഖം - അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​ൻ റോ​ഡി​ൽ ഏ​ഴാ​റ്റു​മു​ഖം പ​റ​യ​ൻ​പാ​റ എ​ലി​ച്ചാ​ണി ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. വ​ഴി​യ​രി​കി​ൽ നി​ന്ന ആ​ന​യ്ക്ക് മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​നം നി​ർ​ത്തി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഫോ​ട്ടോ എ​ടു​ക്കാ​ൻ മു​തി​രു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മാ​റ്റി​യ​ത്. ഇ​തി​നി​ടെ പ്ര​കോ​പി​ത​നാ​യ ആ​ന ആ​ർ​ആ​ർ​ടി സം​ഘ​ത്തി​ന് നേ​രെ തി​രി​ഞ്ഞു. ര​ക്ഷ​പ്പെ​ടാ​ൻ 200 മീ​റ്റ​റോ​ളം പി​ന്നോ​ട്ടെ​ടു​ത്ത ആ​ർ​ആ​ർ​ടി സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ഒ​ടു​വി​ൽ ക​ലു​ങ്കി​ൽ ഇ​ടി​ച്ചു നി​ന്നു. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​സ്എ​ഫ്ഒ വി​കാ​സ് മോ​ഹ​ൻ, അം​ഗം പി.​ബി. സു​ധീ​ർ എ​ന്നി​വ​ർ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന സ​ഞ്ചാ​രി​ക​ൾ മു​ന്പും ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up